ജീവിതശൈലിയിലെ പല മാറ്റങ്ങളും നിരവധി തരത്തിലുള്ള രോഗങ്ങൾ (Disease) മനുഷ്യരെ കാർന്ന് തിന്നുന്നതിന് ഇടയാകുന്നുണ്ട്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ജോലിയിലെ സമ്മർദ്ദം, പോഷകഹാരത്തിൻ്റെ കുറവ് അങ്ങനെ പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഇന്നത്തെ കാലത്ത് ആളുകൾ നേരിടുന്നത്. പലപ്പോഴും രോഗം മൂർച്ഛിച്ച് കഴിയുമ്പോഴായിരിക്കും ആളുകൾ ആശുപത്രിയിലേക്ക് ഓടുന്നത്. പണ്ട് വിരളിൽ എണ്ണാവുന്നവരിൽ മാത്രം കണ്ട് വന്നിരുന്ന അർബുദം എന്ന രോഗം ഇപ്പോൾ സർവസാധാരണമായി മാറുകയാണ്. അർബുദം മാത്രമല്ല, ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങി പല തരത്തിലുള്ള രോഗങ്ങളാണ് ആധുനിക കാലത്തെ മനുഷ്യരെ കാർന്ന് തിന്നുന്നത്.രോഗം വരുന്നതിന് മുൻപെ അതിനെ തടയുക എന്നതാണ് ഏറ്റവും പ്രധാനം. ഇത്തരത്തിലുള്ള രോഗങ്ങൾ വരാതിരിക്കാന് ദൈനംദിന ഭക്ഷണക്രമത്തിൽ ഉറപ്പായും നിങ്ങൾ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങളെക്കുറിച്ച് അറിയാം. മാനിസക സമ്മർദ്ദം കുറച്ച് നല്ല ഉറക്കം ലഭിക്കാൻ പോലും ഇത് സഹായിക്കും.
തൈര്
പാല്‍ ഉത്പ്പന്നങ്ങളിലെ പ്രധാനിയമാണ് തൈര്. കാല്‍സ്യം വളരെയധികം അടങ്ങിയിട്ടുള്ള തൈര് ആരോഗ്യത്തിന് ഏറെ മികച്ചതാണ്. കാല്‍സ്യം കൂടാതെ വൈറ്റമിന്‍ ബി 2, ബി 12, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങളാണ് തൈരില്‍ അടങ്ങിയിട്ടുള്ളത്.
തൈരിലെ കാല്‍സ്യം എല്ലിന്റെ ആരോഗ്യം മികച്ചതാക്കും. ദഹനം മികച്ചതാക്കാനും തൈര് നല്ലതാണ്. അതുപോലെ വൈജനല്‍ ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കാനും തൈരിന് സാധിക്കും. ചര്‍മ്മം മോയ്ചറൈസ് ചെയ്യാനും തൈര് നല്ലതാണ്. ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പക്ഷെ രാത്രി കാലങ്ങളില്‍ തൈര് കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.
നെല്ലിക്ക

നല്ല ആരോഗ്യമുള്ള മുടിക്ക് ഏറ്റവും മികച്ചതാണ് നെല്ലിക്ക എന്ന് എല്ലാവര്‍ക്കുമറിയാം. ആയുര്‍വേദപ്രകാരം 3 ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ മികച്ചതാണ് നെല്ലിക്ക. അതായത്, വാത, പിത്ത, കഫം ദോഷങ്ങള്‍ ഇല്ലാതാക്കാനുള്ള മികച്ച മരുന്നാണ് നെല്ലിക്ക.
കൂടാതെ രക്തം ശുദ്ധീകരിക്കാനും നെല്ലിക്ക സഹായിക്കും. വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും. നിരന്തരമായ ചുമയും ജലദോഷവും മാറ്റാന്‍ ദിവസവും നെല്ലിക്ക കഴിക്കാവുന്നതാണ്. കണ്ണിന്റെ കാഴ്ച കൂട്ടാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കരോട്ടിന്‍ സഹായിക്കും. അതുപോലെ അമിതമായ മുടികൊഴിച്ചില്‍ മാറ്റാനും ഇത് സഹായിക്കും. നെല്ലിക്ക ജ്യൂസായി കുടിക്കുന്നതാണ് ഏറ്റവും നല്ലത്
കടല

ദിവസവും 100 ഗ്രാം നിലക്കടല കഴിക്കുന്നത് ശരീരത്തിന് ഒരു ദിവസം ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാന്‍ നിങ്ങളെ സഹായിക്കും. പ്രോ്ട്ടീനും ഫൈബറും ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സമ്മര്‍ദ്ദമോ അല്ലെങ്കില്‍ നിങ്ങളുടെ മൂഡ് ശരിയാക്കാനൊക്കെ നിലക്കടല വളരെയധികം സഹായിക്കും. നിലക്കടലയില്‍ അടങ്ങിയിരിക്കുന്ന ഒലീയ്ക്ക് ആസിഡ് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തിളപ്പിച്ച നിലക്കടല കഴിക്കുന്നതാണ് ഏറ്റവും മികച്ചത്.
നെയ്യ്

ആളുകള്‍ ഏറ്റവും പേടിക്കുന്ന ഒരു ഭക്ഷണമാണ് നെയ്യ്. ഇത് കഴിച്ചാല്‍ അമിതവണ്ണവും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നത് കാരണം ആരും ഉപയോഗിക്കാറില്ല. പക്ഷെ ഇന്ത്യന്‍ ഭക്ഷണ രീതിയില്‍ ഏറ്റവും പ്രധാനമാണ് നെയ്യ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നെയ്യ് സഹായിക്കും. കോശങ്ങളുടെ പുനരുജ്ജീവനത്തിന് നെയ്യ് വളരെ മികച്ചതാണ്.
പപ്പായ

നിരവധി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പപ്പായ്ക്ക് കഴിയും. മലബന്ധം ഇല്ലാതാക്കാന്‍ ഏറ്റവും മികച്ചതാണ് പപ്പായ. ഇതില്‍ അടങ്ങിയിരിക്കുന്ന പപ്പീന്‍ എന്ന എന്‍സൈം ഭാരമേറിയ പ്രോട്ടീനുകളുടെ ദഹനം എളുപ്പത്തിലാക്കും. ലൈക്കോപീന്‍ സ്തനാര്‍ബുദവും പ്രോസ്‌റ്റേറ്റ് ക്യാന്‍സറും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.