വെറും നാലര മണിക്കൂറുകൊണ്ട് എത്താം; തിരുവനന്തപുരം-കൊല്‍ക്കത്ത പ്രതിദിന സർവീസുമായി ഇന്‍ഡിഗോ

TalkToday

Calicut

Last updated on Jan 23, 2023

Posted on Jan 23, 2023

തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്. ഇതിനുമുമ്പ് യാത്രക്കാർ രണ്ട് വിമാനങ്ങളെ ആശ്രയിച്ചാണ് തിരുവനന്തപുരം-കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്തിരുന്നത്. ഉച്ചയ്ക്ക് 1.40ന് തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് പുറപ്പെട്ട് ചെന്നൈ വഴി വൈകുന്നേരം 6 മണിക്ക് കൊൽക്കത്തയിൽ എത്തും. മടക്ക വിമാനം കൊൽക്കത്തയിൽ നിന്ന് രാവിലെ 8:15 -ന് പുറപ്പെട്ട് ഉച്ചയ്ക്ക്‌ 1.05 -ന് തിരുവനന്തപുരത്തെത്തും.

ഇതിനും മുമ്പ് ഏഴര മണിക്കൂർ എടുത്തിരുന്ന യാത്ര പുതിയ സർവീസ് തുടങ്ങുന്നതോടെ നാലര മണിക്കൂറായി കുറയും. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ സേവനം പ്രയോജനകരമാകും. തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്നതും ഇന്‍ഡിഗോയുടെ പരിഗണനയിലാണ്.


Share on

Tags