മണ്ണാരോഗ്യ കാര്‍ഡ് നല്‍കുന്നു

TalkToday

Calicut

Last updated on Nov 3, 2022

Posted on Nov 3, 2022

ആലപ്പുഴ: സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണ്ണാരോഗ്യ കാര്‍ഡ് നല്‍കുന്നു.മണ്ണിന്റെ സാമ്ബിളുകള്‍ ആലപ്പുഴ തോണ്ടന്‍കുളങ്ങര, ഇന്ദിര ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മേഖല മണ്ണ് പരിശോധന ലബോറട്ടറിയില്‍ പരിശോധിച്ച ശേഷമാണ് അനുയോജ്യമായ വളപ്രയോഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മണ്ണാരോഗ്യ കാര്‍ഡ് നല്‍കുന്നത്.മണ്ണ് സാമ്ബിളിന്റെ പിഎച്ച്‌, എന്‍, പി, കെ എന്നിവ ഉള്‍പ്പെടെ പ്രാഥമിക മൂലകങ്ങളുടെ പരിശോധനയ്ക്ക് 85 രൂപയും സൂക്ഷ്മ മൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള സമഗ്ര പരിശോധനയ്ക്ക് 340 രൂപയുമാണ് ഫീസ്.പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സമീകൃത വളപ്രയോഗത്തിലൂടെ രാസവളങ്ങളുടെ അനിയന്ത്രിത ഉപയോഗത്തിലൂടെ മണ്ണിനുണ്ടാകുന്ന മലിനീകരണം തടയാനും പാഴ്‌ച്ചെലവ് ഒഴിവാക്കാനും സാധിക്കും.താല്‍പര്യമുള്ളവര്‍ തണലത്ത് ഉണക്കിയ, കുറഞ്ഞത് അരക്കിലോ മണ്ണ് സാമ്ബിളുകള്‍ ലബോറട്ടറിയില്‍ എത്തിക്കണം. ഫോണ്‍: 0477 2236294


Share on

Tags