തിരുവനന്തപുരം : വലിയതുറ എഫ്സിഐ ഗോഡൗണിൽ തൊഴിലാളി സമരം. ഇറക്കുകൂലി സംബന്ധിച്ചാണ് തൊഴിലാളി സമരം. സമരം തുടങ്ങിയതോടെ ലോറിയിൽ എത്തിച്ച 600 ടൺ അരി നശിച്ചു തുടങ്ങി. അരി എത്തിച്ച കരാറുകാരൻ മറ്റിടങ്ങളിൽ കൂടുതൽ തുക നൽകുന്നുണ്ടെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
എന്നാൽ കരാറിൽ പറഞ്ഞ തുകയെ നൽകാനാകൂ എന്ന് കരാറുകാരൻ നിലപാടെടുത്തതോടെ ഞായറാഴ്ച രാത്രി എത്തിയ ലോഡ് ഇതുവരെ ഇറക്കിയില്ല. മഴ തുടരുകയാണെങ്കിൽ അരി മുഴുവൻ നശിക്കുമെന്ന് ആശങ്ക ഉണ്ട്. അതിനിടെ പ്രശ്നം തീർക്കാൻ ഇന്ന് ചർച്ച വിളിച്ചിട്ടുണ്ട്