അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പുഴ വൃത്തിയാക്കാന്‍ അന്താരാഷ്ട്ര നര്‍ത്തകിമാര്‍

TalkToday

Calicut

Last updated on Mar 7, 2023

Posted on Mar 7, 2023

തിരുവനന്തപുരം; സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും ഗീതഗോവിന്ദം ചിത്രീകരണത്തിനായി കേരളത്തില്‍ എത്തിയ കഥക് നര്‍ത്തകി ഡോ. പാലി ചന്ദ്രയും അവരുടെ വിവിധ നാടുകളില്‍ നിന്നുള്ള ശിഷ്യകളും പുളിയറക്കോണത്തിന് അടുത്ത് കരമനയാറിന്റെ തുടക്കത്തിലെ പ്രകൃതി ഭംഗി അപൂര്‍വമാണെന്ന് കരുതുന്നു. എന്നാല്‍ ആറ്റുവഞ്ചിയും ആറ്റിലിപ്പയും ഒക്കെ നിരന്നു നില്‍ക്കുന്ന പുഴയോരത്തെ പ്ലാസ്റ്റിക് മാലിന്യം അവരെ അമ്ബരപ്പിച്ചു.

ഡാന്‍സ് ഷൂട്ടിനായി കുറച്ചുഭാഗം വൃത്തിയാക്കിയ അവര്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാവിലെ എട്ടു മുതല്‍ 11 വരെ പുഴ വൃത്തിയാക്കാന്‍ തീരുമാനിച്ചു. വിവരം അറിഞ്ഞ വിളപ്പില്‍ പഞ്ചായത്തിന്‍റെ വനിതാ പ്രസിഡന്‍റ് ലില്ലി മോഹനും മൈലമൂട് വാര്‍ഡിലെ അംഗം സൂസി ബീനയും ഈ ഉദ്യമത്തോട് തങ്ങള്‍ സര്‍വഥാ സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തു.

അങ്ങനെ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിന് രാവിലെ എട്ടുമണി മുതല്‍ 11 മണിവരെ നൃത്ത വിദ്യാര്‍ഥിനികളും തദേശവാസികളും ചേര്‍ന്ന് ഒരു കിലോമീറ്റര്‍ ഓളം ദൂരം പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി മാറ്റുകയാണ്. ഭാവിയില്‍ കൂടുതല്‍ ആളുകള്‍ ഇത് ചെയ്യുവാന്‍ തങ്ങളുടെ ഇടപെടല്‍ പ്രേരകം ആകുമെന്ന് വിദ്യാര്‍ഥിനികള്‍ കരുതുന്നു.


Share on

Tags