ജസ്പ്രീത് ബുമ്രയുടെ പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനായി, 6 മാസം വിശ്രമം

TalkToday

Calicut

Last updated on Mar 8, 2023

Posted on Mar 8, 2023

മുംബൈ: നടുവിന് പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പരിക്ക് കാരണം 2022 സെപ്റ്റംബര്‍ മുതല്‍ ബുംറയ്ക്ക് കളിക്കാന്‍ കഴിഞ്ഞിട്ടില്ല.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ചികിത്സയിലാണ് അദ്ദേഹം. ശസ്ത്രക്രിയയ്ക്ക് വിധേയനായ ബുംറയ്ക്ക് ആറ് മാസം വിശ്രമം വേണ്ടിവരുമെന്നാണ് വിവരം.

ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ അദ്ദേഹം കളിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ക്രൈസ്റ്റ്ചര്‍ച്ചിലെ ഫോര്‍ട്ട് ഓര്‍ത്തോപീഡിക്സ് ആശുപത്രിയില്‍ ചികിത്സയിലാണ് ബുംറ ഇപ്പോള്‍. ജെയിംസ് പാറ്റിന്‍സണ്‍, ജേസണ്‍ ബെഹ്ദോഫ്, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ക്കും മുന്‍പ് ഇവിടെ ചികിത്സ ലഭിച്ചിട്ടുണ്ട്.

ബുംറയുടെ ചികിത്സയുടെ വിശദാംശങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയ്ക്കിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. 2023 ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പരിക്ക് കാരണം ഒഴിവാക്കപ്പെട്ടു.


Share on

Tags