കൊവിഡില്‍ ജാഗ്രത കടുപ്പിച്ച്‌ സംസ്ഥാനം

TalkToday

Calicut

Last updated on Dec 23, 2022

Posted on Dec 23, 2022

തിരുവനന്തപുരം: കൊവിഡില്‍ ജാഗ്രത കടുപ്പിച്ച്‌ സംസ്ഥാനം. ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം ചേരും.

കേസുകള്‍ എവിടെയെങ്കിലും കൂടുന്നതായി കണ്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച്‌ പ്രതിരോധം ശക്തമാക്കാനും ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതല്‍ കൊവിഡ് സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാനാണ് ജില്ലകള്‍ക്കുള്ള നിര്‍ദേശം. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്ബൂര്‍ണ ജീനോമിക് സര്‍വയലന്‍സാണ് നടത്തുക. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളില്‍ ജനിതക നിര്‍ണയത്തിനായി സാമ്ബിളുകള്‍ അയയ്ക്കണം. ഏതെങ്കിലും ജില്ലകളില്‍ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്തും.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പ്.


Share on

Tags