മഞ്ഞുകാലത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. സുഖകരമായ കാലാവസ്ഥയാണെങ്കിലും, പലപ്പോഴും മഞ്ഞുകാലത്ത് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ മഞ്ഞുകാലത്ത് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അത്തരത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര. മഞ്ഞുകാലത്ത് ശര്‍ക്കര കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ശര്‍ക്കര വളരെ ഉത്തമമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, തൊണ്ടയിലെ പ്രശ്നങ്ങള്‍, ദഹന പ്രശ്നങ്ങള്‍ എന്നിവ അകറ്റാന്‍ ശര്‍ക്കര കഴിക്കാവുന്നതാണ്. കൂടാതെ, മിക്ക അലര്‍ജികളില്‍ നിന്ന് രക്ഷ നേടാനും ശര്‍ക്കര സഹായിക്കും.
മഞ്ഞുകാലത്ത് മുടിയുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. മുടി വരണ്ടു പോകാനും, മുടി കൊഴിയാനുമെല്ലാം മഞ്ഞുകാലം വഴിയൊരുക്കുന്നു. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഇക്കാലയളവില്‍ ശര്‍ക്കരയില്‍ അല്‍പം ഉലുവ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
മഞ്ഞുകാലത്ത് സാധാരണയായി വിശപ്പ് കൂടാറുണ്ട്. ഇത് ധാരാളം ഭക്ഷണം കഴിക്കുന്ന പ്രവണതയിലേക്ക് നയിക്കുന്നു. അതിനാല്‍, ശര്‍ക്കരയും നിലക്കടലയും ചേര്‍ത്ത് കപ്പലണ്ടി മിഠായിയുടെ രൂപത്തില്‍ കഴിക്കാവുന്നതാണ്. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.