കോഴിക്കോട് കല്ലാച്ചിയില്‍ ക്ഷേത്രോല്‍സവത്തിനിടെ പൊലീസ് വാഹനം തകര്‍ത്ത കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കല്ലാച്ചി വലിയ പറമ്പത്ത് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിനിടയിലാണ് അക്രമം അരങ്ങേറിയത്.
ഉല്‍സവത്തിനിടെ സംഘര്‍ഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം കണ്‍ട്രോള്‍ റൂം എസ്‌ഐയ്ക്കും സംഘത്തിനും നേരെയാണ് ആദ്യം അക്രമം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് പേരാണ് പൊലീസിന് നേരെ അക്രമം നടത്തിയത്.
കണ്‍ട്രോള്‍ റൂം എസ് ഐ യ്ക്കും, പൊലീസുകാര്‍ക്കും നേരെ അക്രമം നടന്നതറിഞ്ഞ് നാദാപുരം സി ഐ യുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി അക്രമം നടത്തിയ കല്ലാച്ചി സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയില്‍ ഉള്ളത്. കല്ലാച്ചി സ്വദേശികളായ ഷിജില്‍, മഹേഷ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്.