വേനല്‍ക്കാലത്ത് ചൂടിനെ മാത്രമല്ല ജലരോഗങ്ങളെയും പേടിക്കണം. മലിനമായ ജലമാണ് ഭീഷണി. രോഗസാദ്ധ്യത കുടിക്കാനും ആഹാരം പാകം ചെയ്യാനും ഉപയോഗിക്കുന്ന ജലത്തിന്‍്റെ ശുദ്ധിയെ ആശ്രയിച്ചാണിരിക്കുന്നത്.
ശുദ്ധജലം കുടിക്കാനുപയോഗിച്ചില്ലെങ്കില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ഭീഷണി ഉണ്ടാകാം. വയറിളക്കം, ഛര്‍ദ്ദി എന്നിവയൊക്കെ മലിനജലത്തിലൂടെ ഉണ്ടാകാവുന്ന മറ്റ് രോഗങ്ങളാണ്.
വൃത്തിയില്ലാത്ത ജലത്തില്‍ പാകം ചെയ്യുന്ന ഭക്ഷണം, ഇത്തരം ജലത്തില്‍ തയാറാക്കുന്ന ജ്യൂസുകള്‍ എന്നിവ വേനല്‍ക്കാലത്ത് ആരോഗ്യത്തിന് ഭീഷണിയാകും. വിശ്വാസ്യയോഗ്യമായ സ്ഥലങ്ങളില്‍ മാത്രം ആഹാരവും വെള്ളവും ഉപയോഗിക്കുക. വീട്ടിലായാലും തിളപ്പിച്ചാറിയ ജലം മാത്രം കുടിക്കുക.