മലേഷ്യൻ ഓപ്പണിൽ എച്ച്.എസ്. പ്രണോയിക്ക് ക്വാർട്ടറിൽ തോൽവി

TalkToday

Calicut

Last updated on Jan 13, 2023

Posted on Jan 13, 2023

ക്വാലലംപൂർ∙ മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റൻ ക്വാർട്ടറിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയിക്കു തോൽവി. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജപ്പാന്റെ കൊഡായി നറോക്കയോടാണു പ്രണോയ് തോറ്റത്.സ്കോർ– 16–21, 21–19, 10–21

ഇന്തൊനീഷ്യൻ താരം ചിക്കൊ വാർദായോയെ തോൽപിച്ചാണ് പ്രണോയ് (21-9, 15-21, 21-16) ടൂർണമെന്റിന്റെ ക്വാർട്ടറിലേക്കു മുന്നേറിയത്.പുരുഷ ഡബിൾസ് ഇന്ത്യയുടെ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി –ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിലെത്തി. വനിതാ ‍ഡബിൾസ് പ്രീക്വാർട്ടറിൽ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം പൊരുതിത്തോറ്റു.


Share on

Tags