നാദാപുരം ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുത്ത അതി ദരിദ്രരുടെ ഹ്രസ്വകാല അവകാശങ്ങൾ ലഭ്യമാക്കിയതിന്റെ പ്രഖ്യാപനം നടത്തി . അലോപ്പതി ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ അതി
ദാരിദ്രർക്ക് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. 17 അതി ദരിദ്രരാണ് ക്യാമ്പിൽ പങ്കെടുത്തത്.
ക്യാമ്പിൽ പങ്കെടുക്കുവാൻ കഴിയാത്തവരുടെ വീടുകളിൽ പോയി തുടർ പരിശോധന നടത്തുന്നതാണ് .മരുന്നുകൾ സൗജന്യമായി ലഭ്യമാക്കും. ജനകിയാസുത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ദീർഘകാല അവശ്യങ്ങൾ അതി ദരിദ്രർക്ക് ലഭ്യമാക്കുന്നതാണ്. ഭർത്താവ് വേർപിരിഞ്ഞു താമസിക്കുന്ന അതിദരിദ്രയായ വ്യക്തിക്ക് വിധവാ പെൻഷൻ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. അവകാശ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു .താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ എം ജമീല ,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ എം കെ മുംതാസ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ,എം സി സുബൈർ ജനീദ ഫിർദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്,മെമ്പർ പി പി ബാലകൃഷ്ണൻ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എ അവിനാഷ് ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു ,ജെപി എച്ഛ് എൻ .എൻ ടി അപർണ എന്നിവർ സംസാരിച്ചു . ചടങ്ങിൽ വെച്ച് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ മൈക്രോ പ്ലാനിന്റെ സൂക്ഷ്മതല ചർച്ച നടത്തി. നാദാപുരം ഗ്രാമപഞ്ചായത്ത് 23 അതി ദരിദ്ര കുടുംബങ്ങൾക്കായുള്ള ഫോക്കസ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.
