നാദാപുരത്ത് ഷവർമ ഉണ്ടാക്കുന്ന ഇറച്ചി അനാരോഗ്യകരമായി സൂക്ഷിച്ച കടക്കെതിരെ നടപടി, കൂൾബാർ പ്രവർത്തനം നിർത്തിവയ്പ്പിച്ചു:-

TalkToday

Calicut

Last updated on Oct 20, 2022

Posted on Oct 20, 2022

ആരോഗ്യ വകുപ്പിൽ നിന്നുള്ള മാർഗ്ഗനിർദേശങ്ങൾ പ്രകാരമല്ലാതെ അനാരോഗ്യകരമായ രീതിയിൽ ഫ്രീസറിൽ  സൂക്ഷിച്ച,  ഷവർമക്ക് വേണ്ടിയുള്ള മിശ്രിതം  ചേർത്ത 10 കിലോ ഇറച്ചി പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയെ തുടർന്ന് തെരുവൻ പറമ്പത് ,സിറ്റി ബൈക്സ് എന്ന കടയിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി ഭക്ഷണപദാർത്ഥങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചതിനാൽ പ്രസ്തുത കടയുടെ കൂൾബാർ പ്രവർത്തനം നിർത്തിവയ്പ്പിച്ചു .സ്ഥാപനം വൃത്തിയാക്കി ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ .കൂടാതെ തെരുവംപറമ്പിലെ ജനസേവ കേന്ദ്രത്തിന് മുമ്പിലുള്ള ഇളനീർ അവശിഷ്ടങ്ങളും  മറ്റു മാലിന്യങ്ങളും ഉടമയെക്കൊണ്ട് നീക്കം ചെയ്യിപ്പിച്ചു .

തെരുവൻ പറമ്പിലെ   ബി എം സർവീസ് സ്റ്റേഷൻ  കെട്ടിടത്തിന്റെ മുകളിൽ ഉള്ള ക്വാർട്ടേഴ്സിൽ നിന്നും മാലിന്യങ്ങൾ കവറിൽ കെട്ടി ജലസ്രോതസ്സിന് സമീപം  വലിച്ചെറിഞ്ഞ നിലയിൽ കണ്ടത്   മൂന്ന് ദിവസം കൊണ്ട് നീക്കം ചെയ്യുന്നതിന് ഉടമയ്ക്ക്  നോട്ടീസ് നൽകി. നാദാപുരം ടൗണിൽ നിലവിലുള്ള കെട്ടിടം രൂപഭംഗി വരുത്തുന്നതിന്റെ ഭാഗമായി കൂട്ടിയിട്ട വിവിധ തരത്തിലുള്ള മാലിന്യങ്ങൾ എടുത്തുമാറ്റാൻ  ഉടമക്ക് നോട്ടീസ് നൽകി. കൂടാതെ പ്രസ്തുത കടയുടെ മുൻവശത്ത് യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിടത്തിന്റെ അറ്റകുറ്റ പണി ചെയ്യുന്നത് നിർത്തിവയ് ക്കാൻ നിർദ്ദേശം നൽകി . പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ,ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ പി കെ ശ്രീജിത്ത് സി പ്രസാദ് എന്നിവർ പങ്കെടുത്തു .


Share on

Tags