കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 6 ഇടങ്ങളിൽ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായുള്ള സംവിധാനം ഏർപ്പെടുത്തി

TalkToday

Calicut

Last updated on Dec 12, 2022

Posted on Dec 12, 2022

വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ആയഞ്ചേരി നാ ളോം കരോൾ, ആയഞ്ചേരി തെരു, തീക്കുനി, അരൂർ, ചേരാപുരം ,കക്കട്ട് ടൗൺ എന്നിവിടങ്ങളിൽ മന്ത്രി കെ കൃഷ്ണൻകുട്ടി വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി.

വർദ്ധിച്ചുവരുന്ന  ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്ത് അടുത്തഘട്ടത്തിൽ പുതിയ ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കുവാനുള്ള പദ്ധതി രൂപീകരണം നടന്നുവരികയാണെന്നും, അനർട്ടിന്റെ പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ ദേശീയപാത , സ്റ്റേറ്റ് ഹൈവേ എന്നീ പ്രധാന റോഡുകൾക്ക് സമീപം ഏകദേശം 50 കിലോമീറ്റർ ദൂര വ്യത്യാസത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ഓരോ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.


Share on

Tags