ഛത്തിസ്ഗണ്ഡില്‍ വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം മെഡിക്കല്‍ സ്റ്റോറില്‍ സൂക്ഷിച്ചു

Last updated on Nov 21, 2022

Posted on Nov 21, 2022

വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം നാല് ദിവസം മെഡിക്കല്‍ സ്റ്റോറില്‍ സൂക്ഷിച്ചു. സംഭവത്തില്‍ ഛത്തിസ്ഗണ്ഡിലെ ബിലാസ് പൂരില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മ്യതദേഹം സംസ്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ സാഹു പിടിയിലായത്.

പ്രിയങ്ക എന്ന യുവതി ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. സിവില്‍ സര്‍വീസ് കോച്ചിംഗിനായ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു പ്രിയങ്ക. ഇവരില്‍ നിന്ന് 11 ലക്ഷത്തോളം രൂപ സാഹു കൈപറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.


Share on

Tags