തിക്കോടി: സ്ത്രീകളുടെ ഫോട്ടോ മോർഫ്ചെയ്ത് ദുരുപയോഗംചെയ്ത യുവാവിന്റെ പേരിൽ കേസെടുത്തു. തിക്കോടി തെക്കേ കൊല്ലങ്കണ്ടി ശങ്കരനിലയത്തിൽ വിഷ്ണു സത്യ(27)ന്റെ പേരിലാണ് കേസ്.
പ്രദേശവാസിയായ സ്ത്രീയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതി ഒളിവിലാണ്. പണത്തിനുവേണ്ടി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്ചെയ്ത് പ്രതി അശ്ലീലഗ്രൂപ്പുകളിൽ ഷെയർ ചെയ്തെന്നാണ് പരാതി. പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങൾ ഇങ്ങനെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്