പഴങ്ങള്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് കഴിക്കുന്നത് അമിതമായാലോ?
അത് ആരോഗ്യത്തിന് അല്‍പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ പഴങ്ങള്‍ ഗുണം നല്‍കുന്നത് അത് പോലെ തന്നെ ദോഷവും നല്‍കുന്നുണ്ട് എന്നതാണ് സത്യം. കാരണം ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പിന്നിലെ ചില അവസ്ഥകളെക്കുറിച്ചാണ് ആദ്യം അറിയേണ്ടത്. അമിതവണ്ണമുള്ളവരെങ്കിലും പ്രമേഹ രോഗികളെങ്കിലും ഒരിക്കലും മധുരം ഒരു ആരോഗ്യകരമായ തിരഞ്ഞെടുപ്പായിരിക്കില്ല. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അത് പഴങ്ങളുടെ കാര്യത്തിലായാലും.
പലരും മധുരം കഴിക്കാന്‍ ആഗ്രഹമുള്ളപ്പോള്‍ പഴങ്ങള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ ചില പഴങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. അതിന്റെ ഫലമായി പലപ്പോഴും അമിതമായി ഉള്ള പഴത്തിന്റെ ഉപയോഗം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. കാരണം ഇതില്‍ മധുരപലഹാരത്തില്‍ എന്ന് പോലെ തന്നെ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. ഇതിലൂടെ ആരോഗ്യത്തിന് ഹാനീകരമാവുന്ന പല കാര്യങ്ങളും സംഭവിക്കുന്നു. ഇത് ആരോഗ്യത്തിന് തിരിച്ചടിയാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഒരാള്‍ അധികം പഴങ്ങള്‍ കഴിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

ഒരാള്‍ ധാരാളം പഴങ്ങള്‍ കഴിക്കുന്നതിന്റെ ഫലമായി ആ വ്യക്തിക്ക് പലപ്പോഴും മറ്റ് ചില രോഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് പ്രമേഹം പോലുള്ള രോഗാവസ്ഥയുള്ള വ്യക്തിയാണെ്ങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം പഴങ്ങളില്‍ പഞ്ചസാരയുടെ അംശം വളരെ കുറവാണെങ്കിലും അവയില്‍ അളവില്‍ കൂടുതലായാല്‍ ആരോഗ്യത്തിന് ഹാനീകരമാവുന്ന അധികം കലോറികള്‍ ഉണ്ട്. ഇത് പലപ്പോഴും പ്രമേഹ രോഗികളില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ധാരാളം പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ആരോഗ്യമുള്ള ആളുകളില്‍ അമിതവണ്ണം എന്ന അവസ്ഥയിലേക്ക് കൂടുതല്‍ പഴം കഴിക്കുന്നത് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധവേണം. സാധാരണ അളവില്‍ കഴിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ അതിന്റെ അളവ് കൂടുതലാവുമ്ബോള്‍ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.