ലൈസൻസ് സസ്പെൻഡ് ചെയ്താൽ വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കില്ല, ഭക്ഷ്യ സുരക്ഷാവകുപ്പിൽ നിയമ വിഭാഗം ഉടൻ; വീണ ജോർജ്

TalkToday

Calicut

Last updated on Jan 27, 2023

Posted on Jan 27, 2023

ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിത്.

ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണ ജോ‍ർജ് വ്യക്തമാക്കി.

അതേസമയം നിയമം നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


Share on

Tags