കൈ കൊണ്ട് ആക്ഷന്‍ കാണിക്കുന്ന നടിമാരെ തനിക്ക് ഇഷ്ടമല്ല ; രശ്മികയെ കുറിച്ച്‌ ഋഷഭ്

Jotsna Rajan

Calicut

Last updated on Nov 25, 2022

Posted on Nov 25, 2022

നടി രശ്മിക മന്ദാനയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് കന്നഡ താരം ഋഷഭ് ഷെട്ടി. കൈ കൊണ്ട് ആക്ഷന്‍ കാണിക്കുന്ന നടിമാരെ തനിക്ക് ഇഷ്ടമല്ല എന്നാണ് രശ്മികയെ കുറിച്ച്‌ ഋഷഭ് പറയുന്നത്.

രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്.

സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നത് എന്ന് താന്‍ തീരുമാനിക്കുന്നത്. കാരണം അവര്‍ക്ക് മുന്നില്‍ വേറെ തടസങ്ങള്‍ കാണില്ല. നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ (കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിക്കുന്നു) ഇഷ്ടമല്ല. സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണ്. അവര്‍ യഥാര്‍ഥ കലാകാരികളാണ്.
നിലവില്‍ ഉള്ളതില്‍ മികച്ച നടിമാര്‍ ഇവരാണ് എന്നാണ് ഋഷഭ് പറയുന്നത്.


Share on

Tags