കൊടുങ്ങല്ലൂര്‍: വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നതിന് സ്ഥാപിച്ച ഭക്ഷണ അലമാര സാമൂഹികവിരുദ്ധര്‍ തകര്‍ത്തു.
പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) ശ്രീനാരായണപുരം യൂനിറ്റ് എസ്.എന്‍ പുരം ഓട്ടോ സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ഭക്ഷണ അലമാരയാണ് സാമൂഹികവിരുദ്ധര്‍ തകര്‍ത്തത്.
ചൊവ്വാഴ്ച രാവിലെ എത്തിയ ഓട്ടോ തൊഴിലാളികളാണ് അലമാര തകര്‍ത്തത് കണ്ടത്. അലമാരയുടെ ചില്ല് കല്ലുകൊണ്ടാണ് തകര്‍ത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് യൂനിയന്‍ ഭാരവാഹികള്‍ മതിലകം പൊലീസില്‍ പരാതി നല്‍കി. ഫെബ്രുവരി 26ന് ഇ.ടി. ടൈസണ്‍ എം.എല്‍.എയാണ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്.
വിശക്കുന്നവന്റെ ഭക്ഷണത്തില്‍പോലും അസഹിഷ്ണുത കാണിക്കുന്ന സമൂഹികവിരുദ്ധരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും എ.ഐ.ടി.യു.സി കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടു.
സി.പി.ഐ കയ്പമംഗലം സെക്രട്ടറി ടി.പി. രഘുനാഥ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.കെ. റഫീഖ്, പ്രസിഡന്റ് കെ.സി. ശിവരാമന്‍, മോട്ടോര്‍ തൊഴിലാളി യൂനിയന്‍ മണ്ഡലം സെക്രട്ടറി സി.ബി. അബ്ദുല്‍ സമദ്, പ്രസിഡന്റ് പി.ഐ. നിഷാദ് എസ്.എന്‍ പുരം യൂനിറ്റ് സെക്രട്ടറി ടി.ആര്‍. സജീവന്‍, പ്രസിഡന്റ് പി.കെ. ജയന്‍, സി.സി. സജീവന്‍ എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.