ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
തീയണക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ഹിറ്റാച്ചികള്‍ ലഭ്യമാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചുവരികയാണ്.
കൂടുതല്‍ ഹിറ്റാച്ചികളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ അടിയന്തരമായി ആവശ്യമുണ്ട്. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നല്‍കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹിറ്റാച്ചിയുള്ളവരും സേവന സന്നദ്ധരായ ഡ്രൈവര്‍മാരും 9061518888, 9961714083, 8848770071 എന്നീ മൊബൈല്‍ നമ്ബറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.