ചരിത്ര ചിത്രങ്ങൾ സംരക്ഷിക്കപ്പെടണം: രമേശ് പറമ്പത്ത് എംഎൽഎ

Jotsna Rajan

Calicut

Last updated on Dec 10, 2022

Posted on Dec 10, 2022

മാഹി : തലശ്ശേരിയുടേയും സമീപ പ്രദേശങ്ങളിലേയും പോയ കാലത്തിൻ്റെ അവിസമരണീയമായ ചരിത്ര ഗാഥകൾ ആലേഖനം ചെയ്യപ്പെട്ട പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിൻ്റെ അമൂല്യങ്ങളായ രചനകൾ സംരക്ഷിക്കപ്പെടണമെന്ന് രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു.


പടയണി ദിനപത്രത്തിൻ്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി മലയാള കലാഗ്രാമത്തിൽ സംഘടിപ്പിച്ച ചരിത്ര സൃഷ്ടക്കളുടേയും, ചരിത്ര സന്ദർഭങ്ങളുടേയും
ത്രിദിന ചരിത്ര ചിത്രപ്രദർശനങ്ങളുടെ  ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകൾ ഏകപക്ഷീയമാവാതിരിക്കാനും, സത്യത്തോട് നീതി പുലർത്താനും സാധിച്ചാൽ, വായനക്കാരുടെ വിശ്വാസ്യത നേടാനാവുമെന്നും ഇക്കാര്യത്തിൽ പടയണി ഒരു പരിധി വരെ വിജയിച്ചുവെന്നും, അതിൻ്റെ തെളിവാണ് സുവർണ്ണ ജൂബിലി ആഘോഷിക്കുന്നിടത്തേക്ക് ഈ പത്രത്തെ എത്തിച്ചതെന്നും എം എൽ എ പറഞ്ഞു.


മാഹി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.മോഹനൻ എം എൽ എ ,ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ, രാജു കാട്ടുപുനം, കാസിനോ പി.മുസ്തഫ ഹാജി, എ.വി.യൂസഫ്, കെ.കെ.ബഷീർ സംസാരിച്ചു.ജയചന്ദ്രൻ കരിയാട് സ്വാഗതവും, രവി പാലയാട് നന്ദിയും പറഞ്ഞു.


Share on

Tags