വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ 43 ഒഴിവുണ്ട്. സ്ഥിരനിയമനവും കരാര്‍ നിയമനവുമുണ്ട്.
മാനേജര്‍ (ലീഗല്‍, കമേഴ്സ്യല്‍, ടെക്നിക്കല്‍), അസിസ്റ്റന്റ് മാനേജര്‍ എന്നിവയിലാണ് സ്ഥിര നിയമനം. ഡെപ്യൂട്ടി പ്രോജക്‌ട് ഓഫീസര്‍, സീനിയര്‍ അഡ്വൈസര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികയിലാണ് കരാര്‍ നിയമനം. മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി പ്രോജക്‌ട് ഓഫീസര്‍ (ലീഗല്‍) തസ്തികകളിലേക്ക് ഏപ്രില്‍ 16 വരെയും മറ്റ് തസ്തികകളില്‍ മാര്‍ച്ച് 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.hslvizag.in കാണുക.