ഹിന്ദിരാഷ്ട്ര വാദികൾ കേരളത്തിൻ്റെയും തമിഴ്നാടിൻ്റേയും പേരുകൾ പഠിക്കണം: ശശി തരൂർ

Jotsna Rajan

Calicut

Last updated on Jan 31, 2023

Posted on Jan 31, 2023

ഹിന്ദി രാഷ്ട്രവാദികൾ കേരളത്തിൻ്റെയും തമിഴ്നാടിൻ്റേയും പേര് ശരിയായി പഠിക്കണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ.കേന്ദ്ര സർക്കാറിൻ്റെ വെബ്സൈറ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയാണ് തരൂരിൻ്റെ വിമർശനം . സർക്കാർ സൈറ്റായ mygov.in ൽ കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ പേരുകൾ തെറ്റായിട്ടാണ് അടയാളപ്പെടുത്തിരിരിക്കുന്നത്.വെബ്‌സൈറ്റിൽ പ്രവർത്തിക്കുന്ന ഹിന്ദി രാഷ്ട്രവാദികൾ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകൾ ശരിയായി പഠിക്കണമെന്നും തരൂർ പറഞ്ഞു.


റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കാൻ വെബ്സൈറ്റിൽ ഒരു വോട്ടെടുപ്പ് നടത്തിയി. ഇതിൽ കേരളത്തിന്റെ പേര് Kerela എന്നും തമിഴ്നാടിന്റെ തമിഴ് നായിഡു എന്നാണ് എഴുതിയിരുന്നത്. ‘mygov.in സൈറ്റ് കൈകാര്യം ചെയ്യുന്ന ഹിന്ദി രാഷ്ട്രവാദികൾ ദക്ഷിണന്ത്യക്കാരായ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകൾ ശരിയായി പഠിക്കണമെന്ന് അപേക്ഷിക്കുന്നു എന്ന് തരൂർ ട്വീറ്റ് ചെയ്തു.ടൈപ്പിങ്ങിൽ വന്ന പിഴവാണെന്നും തെറ്റ് തിരുത്തിയെയെന്നും വെബ്സൈറ്റ് mygov.in തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴി മറുപടിയും നൽകി.

Share on

Tags