ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (ഹിന്ദി) തസ്തികയില്‍ ഭിന്നശേഷി-കാഴ്ച പരിമിതര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.
പ്രസ്തുത വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ശ്രവണ പരിമിതര്‍, അംഗവൈകല്യമുള്ളവര്‍, ലോക്കോമോട്ടോര്‍ ഡിസബിലിറ്റി/സെറിബ്രല്‍ പാള്‍സി എന്നീ വിഭാഗത്തിലുള്ളവരെ യഥാക്രമം പരിഗണിക്കും.
യോഗ്യത: MA HINDI (45%), Bed, SET OR EQUIVALENT. ശമ്പള സ്കെയില്‍: 55200/-115300. പ്രായപരിധി: 01.01.2023ന് 40 വയസു കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി എട്ടിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാക്കണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.