കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗികാതിക്രമങ്ങൾ
തടയാൻ സ്കൂൾതലം മുതൽ
നടപടികൾ വേണമെന്ന് ഹൈക്കോടതി.
സ്ത്രീകളോടുള്ള മാന്യമായ പെരുമാറ്റം എങ്ങനെയാകണമെന്നതടക്കം
പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി
മൂല്യവർധിത വിദ്യാഭ്യാസത്തിന് ഊന്നൽ
നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഉന്നത, പൊതു വിദ്യാഭ്യാസ വകുപ്പുകളും അനുബന്ധ സഥാപനങ്ങളും നടപടിഎടുക്കണം.ലൈംഗികാതിക്രമങ്ങൾക്കെതിരായ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന്
യുജിസിയും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്കൂളുകളിലും കോളജുകളിലും
ലൈംഗികാതിക്രമങ്ങൾ
വർധിക്കുന്നുണ്ടെന്നു വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്.
