തലശ്ശേരി: കോടിയേരിയിൽ നിർമാണം പൂർത്തിയായ വീടിൻ്റെ താക്കോൽദാനം 12 ന് വൈകുന്നേരം 4:30ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് സാജിദ് നദ്വി നിർവ്വഹിക്കും. സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
സാമൂഹ്യ സേവന രംഗത്ത് ഒരു പതിറ്റാണ്ട് കാലമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന കേരളത്തിലെ പ്രമുഖ എൻ.ജി.ഒ ആണ് പീപ്പ്ൾസ് ഫൗണ്ടേഷൻ ഓഫ് കേരള.
സ്വന്തമായി കിടപ്പാടമില്ലാതെ ദുരിതമനുഭവിക്കുന്ന ആയിരത്തിലധികം കുടുംബങ്ങൾക്ക് ഇതിനകം വീടുകൾ പൂർത്തീകരിച്ച് നൽകിയിട്ടുണ്ട്. പുതുതായി 500 വീടുകളുടെ നിർമാണം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.