ഗ്രീന്‍പീസ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

TalkToday

Calicut

Last updated on Jan 24, 2023

Posted on Jan 24, 2023

ഗ്രീന്‍പീസ്ന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച്‌ പലര്‍ക്കും അറിയില്ല. പ്രോട്ടീന്‍ സമ്ബുഷ്ടമായ ഗ്രീന്‍ പീസ് ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു.

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവയുടെ ഉയര്‍ന്ന സാന്ദ്രത കണ്ണുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നത് മുതല്‍ ചില ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വരെ സഹായിക്കുന്നു.

കരോട്ടിനോയിഡുകള്‍ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ ഗ്രീന്‍ പീസിലുണ്ട്. തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ ഈ പോഷകങ്ങള്‍ സഹായിക്കുന്നു. തിമിരത്തിനും മാക്യുലര്‍ ഡീജനറേഷനും കാരണമാകുന്ന ഹാനികരമായ നീലവെളിച്ചത്തില്‍ നിന്നുള്ള ഫില്‍ട്ടറുകളായി ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.

പല തരത്തിലുള്ള വിറ്റാമിനുകള്‍ അതായത് എ, ബി, സി, ഇ, കെ തുടങ്ങിയവ ഇതില്‍ കാണപ്പെടുന്നു. ഇതുകൂടാതെ സിങ്ക്, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാലും ഇത് സമ്ബന്നമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടിയാണ് ഗ്രീന്‍പീസ്.

കൗമെസ്ട്രോള്‍ (coumestrol) എന്ന പോഷകം ഗ്രീന്‍പീസില്‍ അടങ്ങിയിട്ടണ്ട്. ആമാശയ കാന്‍സറില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. 2009-ല്‍ മെക്സിക്കോ സിറ്റിയില്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത് ഗ്രീന്‍പീസും മറ്റ് പയറുവര്‍ഗങ്ങളും ദിവസവും കഴിക്കുന്നത് വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത 50% കുറയ്ക്കുന്നു എന്നാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാന്‍ ഗ്രീന്‍പീസ് സഹായകരമാണ്. ഇത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം പ്രദാനം ചെയ്യുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഫലപ്രദമാണ്.

ഗ്രീന്‍പീസില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇതുമൂലം പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ധാരാളം നാരുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നു.


Share on

Tags