ആരോഗ്യത്തിന് ഗുണകരമായ ഒരു പാനീയമാണ് കരിമ്പിൻ ജ്യൂസ് .ചൂടില്‍ നിര്‍ജ്ജലീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും തല്‍ക്ഷണം ഊര്‍ജസ്വലരാകാനും ഇത് സഹായിക്കുന്നു .
കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാന്‍ സഹായിക്കും. കരിമ്ബില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയാനും ബലക്ഷയം കുറയ്ക്കാനും സഹായിക്കും.കരിമ്പിൻ ജ്യൂസിലെ പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുകയും ദഹനരസങ്ങളുടെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യും. വയറിലെ അണുബാധ തടയാനും ഇത് സഹായിക്കുന്നു.
കരിമ്പിലെ സ്വാഭാവിക പഞ്ചസാര നിങ്ങളുടെ ശരീരത്തിന് ശരിയായ ഊര്‍ജ്ജം നല്‍കുന്നു. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദവും ക്ഷീണവും ഒഴിവാക്കാനുമുള്ള ഏറ്റവും നല്ല പാനീയമാണിത്. കരിമ്പിൻ ജ്യൂസ് ആന്റി ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, ഇരുമ്പ്, മറ്റ് ഇലക്‌ട്രോലൈറ്റുകള്‍ എന്നിവ കൊണ്ട് സംബുഷ്ടമാണ്. ഇത് ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും ചര്‍മ്മത്തിലെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും കുറയ്ക്കാന്‍ സഹായിക്കും.
കരിമ്പ് ജ്യൂസിന്റെ അത്ഭുതകരമായ ഗുണങ്ങളില്‍ ഒന്ന് മുഖക്കുരുവിനെതിരെ പോരാടുകയും പാടുകള്‍ കുറയ്ക്കുകയും വാര്‍ദ്ധക്യത്തെ വൈകിപ്പിക്കുകയും ചര്‍മ്മത്തെ മൃദുലമാക്കുകയും ചെയ്യുന്നു എന്നതാണ്.
കരിമ്പ് ജ്യൂസില്‍ കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളെ ശക്തിപ്പെടുത്തുകയും ദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും വായ്നാറ്റത്തെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ചില തരം ക്യാന്‍സറുകളെ ചെറുക്കാനും കരിമ്പ് ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു.കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രോസ്റ്റേറ്റ് ക്യാൻസർ, സ്തനാർബുദം എന്നിവയിൽ നിന്ന് മുക്തി നേടുന്നതിന് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്നും വിദഗ്ധർ പറയുന്നു.