ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

TalkToday

Calicut

Last updated on Jan 23, 2023

Posted on Jan 23, 2023

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി നൗഫലാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് യുവാവ് പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ നൗഫൽ പരിചയപ്പെടുന്നത്. നൗഫലിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശികളായ ജെസീർ, നിയാസ് എന്നിവർ പിടിയിലായ മറ്റ് രണ്ടുപേര്‍. കുട്ടിയെ കൊണ്ടുപോകാൻ വാഹനം ഒരുക്കി നൽകിയതിനും വീട് വാടകയ്ക്ക് എടുത്ത് നല്കിയതിനുമാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.


Share on

Tags