നിധികിട്ടിയെന്ന് വിശ്വസിപ്പിച്ച്‌ വ്യാജ സ്വര്‍ണനാണയങ്ങള്‍ നല്‍കി; മലയാളിക്ക് നഷ്‌ടപ്പെട്ടത് 30 ലക്ഷം

TalkToday

Calicut

Last updated on Oct 1, 2022

Posted on Oct 1, 2022

കര്‍ണാടക: നിധി കിട്ടിയെന്നും കൈവശം പരമ്പരാഗത സ്വര്‍ണ നാണയങ്ങളുണ്ടെന്നും വിശ്വസിപ്പിച്ച്‌ വ്യാജ സ്വര്‍ണനാണയങ്ങള്‍ നല്‍കി പണം തട്ടുന്ന കേസുകള്‍ കാരനാടകയില്‍ വര്‍ധിച്ചു വരുകയാണ്.ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിരിക്കുകയാണ് മലയാളികൂടിയായ വയനാട് സ്വദേശി മുരളീധര്‍. മുപ്പത് ലക്ഷം രൂപയാണ് ഇയാളില്‍ നിന്നും തട്ടിയെടുത്തത്. സംഭവത്തില്‍ ദവനഗെരെ ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് ആളുകള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ബോധവത്‌കരണവും ആരംഭിച്ചിരിക്കുകയാണ്.


ദവനഗെരെ സിറ്റിയിലെ പിബി റോഡിലുള്ള ടൊയോട്ട ഷോറൂമിന് സമീപം വച്ചാണ് വ്യാജ സ്വര്‍ണ നാണയങ്ങള്‍ നല്‍കി മുരളീധറില്‍ നിന്ന് മുപ്പത് ലക്ഷം രൂപ തട്ടുന്നത്. ഈ കേസില്‍ ഡിസ്‌ട്രിക്‌റ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പൊലീസ് സംഘം ബെംഗളൂരു, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നായി പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് പ്രതികളില്‍ ഒരാളായ ഗിരീഷ് പിടിയിലാകുകയുമായിരുന്നു. പ്രതിയില്‍ നിന്ന് 22 ലക്ഷം രൂപ കണ്ടെടുത്തതായും കേസിലെ മറ്റു പ്രതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി സിബി റിഷ്യന്ത് അറിയിച്ചു.


Share on

Tags