കുടിക്കാന്‍ വെള്ളം ചോദിച്ച്‌ വന്നു, വയോധികയുടെ സ്വര്‍ണ്ണ ചെയിന്‍ കവര്‍ന്നു; പ്രതി പിടിയില്‍

TalkToday

Calicut

Last updated on Jan 3, 2023

Posted on Jan 3, 2023

കോഴിക്കോട്: കൊയിലാണ്ടിയില്‍ വെള്ളം ചോദിച്ച്‌ വീട്ടിലെത്തി വയോധികയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

ഉള്ളൂര്‍ പാറത്തോന്‍കണ്ടി വീട്ടില്‍ സായൂജിനെ( 22) ആണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം നടന്നത്. മൊയ്തീംപള്ളിക്ക് സമീപം സി കെ ഹൗസില്‍ നഫീസയുടെ രണ്ട് പവന്റെ സ്വര്‍ണ്ണ മാലയാണ് മോഷണം പോയത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് യുവാവ് വീട്ടിലെത്തിയത്. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടത് പ്രകാരം അടുക്കളയിലേക്ക് പോയതായിരുന്നു നഫീസ. ഈ സമയം അടുക്കളയിലെത്തിയ യുവാവ് നഫീസ കഴുത്തില്‍ അണിഞ്ഞിരുന്ന മാല പൊട്ടിച്ച്‌ ഓടുകയായിരുന്നു.

നഫീസയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം മോഷണ വിവരം അറിയിച്ചത്. പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Share on

Tags