സർക്കാർ താത്കാലിക ജോലികളും പ്രൈവറ്റ് ജോലി ഒഴിവുകളും

TalkToday

Calicut

Last updated on Jan 29, 2023

Posted on Jan 29, 2023

ഒഴിവുകൾ ചുവടെ ചേർക്കുന്നു

☮️ അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്‍. പുരം പി.ഒ.,- 688582 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9188959688

മലബാര്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റി നിയമനം

ഒറ്റപ്പാലം താലൂക്കിലെ ശ്രീകൃഷ്ണപുരം മണ്ണംപറ്റ ശ്രീ പച്ചായില്‍ ക്ഷേത്രം, നെല്ലായയിലെ ശ്രീ നെല്ലായ ക്ഷേത്രം, കണ്ണിയംമ്പുറം ശ്രീ ഊട്ടുപുര ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. കണ്ണിയംമ്പുറം ശ്രീ ഊട്ടുപുര ഗണപതി ക്ഷേത്രത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും അപേക്ഷ ഫോറം ലഭിക്കും. ഫോണ്‍: 0491 2505777.

കെഎംറ്റി സിൽക്‌സിൽ നിരവധി ജോലി ഒഴിവുകൾ

കെഎംറ്റി സിൽക്‌സിൽ നിരവധി ജോലി അവസരങ്ങളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഭക്ഷണം, താമസം ഉൾപ്പെടെ നിരവധി അനുകൂല്യങ്ങൾ, ഏത് ജില്ലകർക്കും ജോലി നേടാൻ അവസരം.

▪️FLOOR MANAGER
▪️GODOWN MANAGER
▪️SUPERVISOR
▪️SALES EXECUTIVES (EXPERIENCED)(WEDDING, CHURIDAR, TOP, SAREE, PARDHA, KIDS WEAR & MEN'S WEAR SECTIONS)
SALES TRAINEES BILLING & PACKING SECTION
▪️VISUAL MERCHANDISER
▪️CUSTOMER CARE
▪️WELCOME GIRL
▪️GODOWN HELPER
▪️SECURITY
▪️WARDEN

ഇങ്ങനെ ജോലി നേടാം?

താഴെ കൊടുത്ത മെയിൽ ഐഡിയിലേക്ക്  ഫോട്ടോ സഹിതം ബയോഡാറ്റ അയക്കു.

Email: hr@kmtsilks.com

കൂടുതൽ വിവരങ്കൾക്കായി താഴെ നമ്പറിൽ വിളിക്കുക, സ്ഥലവും താഴെ കൊടുക്കുന്നു

Opposite KSRTC Bus Stand, Palakkad Road, PERINTHALMANNA 8129788600

KMT Silks, Near Ayurveda College, Calicut Road, Edarikkode, KOTTAKKAL 7994440603

ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ

ഉടൻ ആവശ്യമുണ്ട്പ്രമുഖ ഫ്രഷ് ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ താഴെപ്പറയുന്ന നിരവധി  സ്റ്റാഫുകളെ ആവശ്യമുണ്ട്.
⭕ മാനേജർ👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും വേണം👉🏻 ഏഴ് വർഷത്തിൽ കുറയാത്ത മുൻപരിചയവും ഉണ്ടാവണം👉🏻 അകൗണ്ടിങ്ങിൽ സാമർത്ഥ്യമുണ്ടാകണം👉🏻 മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിപുണനാവണം👉🏻 സ്ഥാപനത്തിൽ താമസിക്കണം, പ്രായം 40-50
⭕ സെയിൽസ്മാൻ (ഹോൾസെയിൽ)👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും👉🏻 ഫ്രൂട്സ് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന👉🏻 പ്രായം 25-45, താമസവും ഭക്ഷണ സൗകര്യവും
⭕ സെയിൽസ്മാൻ (റീടൈൽ)👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും👉🏻 ഫ്രൂട്സ് മേഖലയിൽ മുൻപരിചയം👉🏻 പ്രായം 18-40, താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണനതാൽപര്യമുള്ളവർ ലൈവ് ഫോട്ടോ വാട്സാപ്പിൽ അയച്ചു വോയ്സിൽ ബന്ധപ്പെടുക9447 99 08 09 അവസാന തിയ്യതി : 31-01-2023 RMR INTERNATIONAL FRUITSPallikkal Bazar, മലപ്പുറം,

ഭീമ ജ്വല്ലറിയിൽ നിരവധി ജോലി ഒഴിവുകൾ

പ്രമുഖ സ്ഥാപനമായ ഭീമയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ വന്നിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ്.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.

🔰സെയിൽസ് എക്സിക്യൂട്ടീവ്സ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ആകർഷകമായ ശേഷിയും പ്രസന്റേഷൻ കഴിവും ഇന്റർഫേഴ്സണൽ സ്കില്ലും ഉണ്ടായിരിക്കണം. ഒപ്പം ബേസിക് കമ്പ്യൂട്ടറനോളജും ഉണ്ടായിരിക്കണം. പ്രായപരി 22 വയസ്സിന് 32 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

✅️ബില്ലിങ് എക്സിക്യൂട്ടീവ് /അസിസ്റ്റന്റ്

പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. ടാലി അതുപോലെ മറ്റ് അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.പ്രായപരിധി 22 വയസ്സിന് 32 വയസ്സിനും ഇടയിൽ.

✅️കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് /ഫ്ലോർ കോർഡിനേറ്റർസ്.

സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. 35 വയസ്സിൽ താഴെയുള്ള ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷിക്കുന്നവർക്ക് ആകർഷകമായ ആശയവിനിമയശേഷി കസ്റ്റമർ റിലേഷൻഷിപ്പ്, തുടങ്ങിയ ഉണ്ടായിരിക്കണം.

✅️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /അസിസ്റ്റന്റ്

പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.ആകർഷകമായ ആശയവിനിമ ശേഷിയുള്ളവർക്ക് മുൻഗണന.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ സാധിക്കും.

✅️സെയിൽസ് അസിസ്റ്റന്റ്.

പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉണ്ടായിരിക്കണം.പ്രായപരി 20 വയസ്സിന് 30 വയസ്സിനും ഇടയിലുള്ള യുവാക്കൾക്ക് അപേക്ഷിക്കാംc

⭕️ എങ്ങനെ അപേക്ഷിക്കാം?

താല്പര്യമുള്ളവർ സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക. ബയോഡാറ്റ അയക്കാനുള്ള ഇമെയിൽ അഡ്രസ്സ് താഴെ നൽകുന്നു.

👉 careersbhima@gmail.com

വനിത ശിശു വികസന വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എന്‍. പുരം പി.ഒ.,- 688582 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9188959688

അങ്കണവാടി ഹെൽപ്പർ ഇന്റർവ്യൂ

അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട്ഗ്രാമപഞ്ചായത്തിലെ പരിധിയിലെ ഹെൽപ്പർ തസ്തികയിലേക്ക് പരിഗണിക്കുന്നതിനായി 2012, വർഷങ്ങളിൽ അപേക്ഷിച്ചവരുടെ ഇന്റർവ്യൂ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് ഫെബ്രുവരി 8 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കും. അർഹതയുള്ളവർക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും, അറിയിപ്പ് ലഭിക്കാത്തവർ അരീക്കോട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും പ്രൊജക്ട് ഓഫീസർ അറിയിച്ചു.

ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ്

പരിധിയിലെ അവിണിശ്ശേരി പഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം നടത്തുന്നതിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ അവിണിശ്ശേരി പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ 46 വയസ്സ് കഴിയാത്ത വനിതകളായിരിക്കണംവർക്കർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിച്ചിരിക്കണം,ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് ടി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.ജനുവരി 27 മുതൽ ഫെബ്രുവരി 10 വൈകിട്ട് 5 മണി വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ അപേക്ഷ ഫോൺ: 0487 2348388 സമർപ്പിക്കാം.


Share on

Tags