ട്വിറ്റര്‍, മെറ്റ, ആമസോണ്‍ എന്നീ ടെക് ഭീമന്മാര്‍ക്ക് പിന്നാലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ ഗൂഗിളും ഒരുങ്ങുന്നുന്നതായി റിപ്പോര്‍ട്ട്.
മോശം പ്രകടനം നടത്തുന്നുവെന്ന് വിലയിരുത്തപ്പെട്ട പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഗൂഗിളിന്റെ മാതൃകമ്ബനിയായ ആല്‍ഫബെറ്റ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോശം പ്രകടനം നടത്തുന്ന ജീവനക്കാര തിരിച്ചറിയാന്‍ കമ്ബനിയുടെ പുതിയ പെര്‍ഫോമന്‍സ് മാനേജ്മെന്റ് സിസ്റ്റം മാനേജര്‍മാരെ സഹായിക്കും. ഇതിലൂടെ ആയിരക്കണക്കിന് ജീവനക്കാരെ അടുത്തവര്‍ഷം ആദ്യത്തോടെ പുറത്താക്കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.