വ്യവസായ വകുപ്പിന്റെ 'ഒരു ലക്ഷം സംരംഭങ്ങൾ ' പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നാളിതുവരെയായി 606 വ്യവസായ യൂണിറ്റുകൾ ആരംഭിക്കുവാനും 86,240 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുവാനും സാധിച്ചതായി മന്ത്രി പി രാജീവ് നിയമസഭയിൽ അറിയിച്ചു.
2022-23 സാമ്പത്തിക വർഷാവസാനത്തോടെ 1030 ലധികം സംരംഭങ്ങൾ തുടങ്ങി. കൂടുതൽ പേർക്ക് ജോലി നൽകാൻ ഉദ്ദേശിക്കുന്നുണ്ട് എന്നും മന്ത്രി അറിയിച്ചു.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇന്റേണൻ മാരെ നിയമിച്ചു. എല്ലാ പഞ്ചായത്തുകളിലും സംരംഭക ബോധവൽക്കരണ പരിപാടി നടത്തി.കൂടാതെ ലോൺ ,ലൈസൻസ്, സബ്സിഡി മേള നടത്തുകയും ,ഹെൽപ്പ് ഡെസ്ക് ആരംഭിക്കുകയും ചെയ്തു.
ഒരു ലക്ഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി 25 ന് അവലോകനയോഗം നടത്തുകയും,യോഗത്തിൽ ലഭിച്ച നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.