കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോയോളം തൂക്കം വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി അനസാണ് (26) പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടിയിരുന്നു. തിരൂര്‍ സ്വദേശി മുസ്തഫ (30) ആണ് പിടിയിലായത്. 636 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.