മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ രേഖകളില്ലാതെ കടത്തിയ സ്വർണം പിടികൂടി

TalkToday

Calicut

Last updated on Jan 20, 2023

Posted on Jan 20, 2023

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ സ്വർണം പിടികൂടി. രേഖകളില്ലാതെ കടത്തിയ 519.32 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. കോഴിക്കോട് കുതിരവട്ടം സ്വദേശി ആദിത്യ വിനയ് ജാദവിനെ കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന യാത്രക്കാരൻ ആദിത്യ വിനീത് യാദവിനെ എക്സൈസ് സംഘം മുത്തങ്ങയിൽ വെച്ച് പിടികൂടിയത്. വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇദ്ദേഹം അനധികൃതമായി സ്വർണ്ണം കടത്താൻ ശ്രമിച്ചത് കണ്ടെത്തിയത്. സ്വർണത്തിന് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. തുടർന്ന് എക്സൈസ് വകുപ്പ് ആ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. നിലവിൽ ഇദ്ദേഹത്തെ ജിഎസ്ടി വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. ഇനി മറ്റ് നടപടികൾ പൂർത്തിയാക്കേണ്ടത് ജിഎസ്ടി എൻഫോഴ്സ്‌മെൻ്റ് ആണ്. ഇയാളെ ഇപ്പോൾ ജിഎസ്ടി എൻഫോഴ്സ്‌മെൻ്റ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.


Share on

Tags