സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; പവന് വീണ്ടും 40,000 കടന്നു

Jotsna Rajan

Calicut

Last updated on Dec 14, 2022

Posted on Dec 14, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരിടവേളക്ക് ശേഷം പവന്‍ വില വീണ്ടും 40,000 കടന്നു.

ഇന്ന് പവന് 400 രൂപ വര്‍ധിച്ച്‌ 40,240 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 5030 രൂപയായി.
ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷമാണ് പവന്‍ വില 40,000 കടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വര്‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. 2020 ഓഗസ്റ്റ് എഴ് മുതല്‍ ഒന്‍പത് വരെ മൂന്ന് ദിവസം സ്വര്‍ണവില 42,000 രൂപയില്‍ എത്തിയിരുന്നു. ഇതാണ് സ്വര്‍ണവിലയിലെ സര്‍വകാല റെക്കോര്‍ഡ്.


Share on

Tags