തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് കൂടിയത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39600 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4950 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4095 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണിയില്‍ നിലവിലെ ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 71 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.