സ്വര്‍ണവില ഉയര്‍ന്നു

TalkToday

Calicut

Last updated on Nov 24, 2022

Posted on Nov 24, 2022

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്ന സ്വര്‍ണവില ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്.

38,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. പിന്നീടുള്ള വില താഴുന്നതാണ് ദൃശ്യമായത്. എന്നാല്‍ ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.


Share on

Tags