40,000 കടക്കാതെ വിശ്രമിച്ച് സ്വർണവില; വെള്ളിയുടെ നിരക്കിനും മാറ്റമില്ല

Jotsna Rajan

Calicut

Last updated on Dec 27, 2022

Posted on Dec 27, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39,960  രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4995 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഇന്നത്തെ വിപണി വില 4130 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം  സാധരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. അതിനു മുമ്പ് രണ്ട് ദിവസമായി വെള്ളിയുടെ വില വർദ്ധിച്ചിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ്. വിപണി വില.


Share on

Tags