തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് വില നാല്‍പതിനായിരത്തിന് അടുത്തെത്തി. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്.
ഒരു ഗ്രാമിന് 4995 രൂപയും പവന് 39,960 രൂപയുമാണ് ഇന്ന്.
ക്രിസ്മസ് ദിനത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സ്വര്‍ണവില ഡിസംബര്‍ 14ന് 40,240 രൂപയിലെത്തിയിരുന്നു. പിന്നെയുള്ള ദിവസങ്ങള്‍ ആശ്വാസകരമായി 40,000ത്തില്‍ താഴെ വിലയെത്തിയിരുന്നു. ഇതിനു ശേഷം വിലയിടിഞ്ഞതും ഡിസംബര്‍ 21, 22 ദിവസങ്ങളില്‍ വീണ്ടും 40,000 കടന്നു. ഡിസംബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 39,000 രൂപയായിരുന്നു.