മലപ്പുറം: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നതും വസ്ത്രങ്ങളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണം ഒളിപ്പിക്കുന്നതും എല്ലാം കസ്റ്റംസും പൊലീസും പിടികൂടിയതോടെ സ്വര്‍ണം കടത്താന്‍ പുതിയ വഴികള്‍ തേടുകയാണ് കള്ളക്കടത്ത് സംഘം.
വിക്സ് ബോട്ടിലില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്ന് പിടികൂടിയത്.
കുവൈറ്റില്‍ നിന്നെത്തിയ കരിപ്പൂര്‍ സ്വദേശി നയാന്‍ കാസിം ആണ് പിടിയിലായത്. 226 ഗ്രാം (28.25 പവന്‍) സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ പിടികൂടിയത്. വിക്സ് ബോട്ടിലിനുളളില്‍ സ്വര്‍ണകമ്ബികളാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
അതോടൊപ്പം തന്നെ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരനും കസ്റ്റംസിന്റെ പരിശോധനയില്‍ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസ് ആണ് മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. 1014 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വര്‍ണം നാല് ക്യാപ്സൂളുകളിലായാണ് ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചത്.