പണം ചെലവാക്കാതെ സൂക്ഷിച്ചും നികുതി ഇളവ് നേടാം. ആശ്ചര്യപ്പെടേണ്ട, നികുതി ഇളവ് നേടാൻ പറ്റിയ മികച്ച നിക്ഷേപങ്ങളുണ്ട്. അവയേതെന്നാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്. നികുതി ഇളവ് മാത്രമല്ല ഇരട്ടി റിട്ടേണും ഈ നിക്ഷേപങ്ങൾ നൽകുന്നു.
ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് നേടാം. 1.5 ലക്ഷം രൂപയുടെ ഇളവ് വരെ ലഭിക്കും. മറ്റ് ടാക്‌സ് സേവിംഗ് സ്‌കീമുകളെ അപേക്ഷിച്ച് മികച്ച റിട്ടേണാണ് ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ടുകൾ നൽകുന്നത്. മൂന്ന് വർഷത്തെ ലോക്ക് ഇൻ പിരീഡുണ്ടാകും. അതുകൊണ്ട് തന്നെ ഈ കാലാവധി കഴിഞ്ഞ് മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ.
ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ടുകൾ മൂന്ന് വർഷത്തെ കാലയളവിൽ 20 മുതൽ 35 ശതമാനം വരെ റിട്ടേൺ നൽകും. 33% റിട്ടേൺ ലഭിക്കുന്ന ഫണ്ടിൽ പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാക്കുമ്പോൾ നിങ്ങൾ അടയ്ക്കുന്നത് 1,80,000 രൂപയാണ്. പക്ഷേ തിരികെ ലഭിക്കുന്നത് 2,30,381 രൂപയാണ്.
2. എൻപിഎസ്
റിട്ടയർമെന്റ് കാലത്തേക്കുള്ള നീക്കിയിരുപ്പാണ് നാഷ്ണൽ പെൻഷൻ സ്‌കീം. ഈ പദ്ധതി വഴിയും 80 സി പ്രകാരം 1.50 ലക്ഷത്തിന്റെ നികുതി ഇളവ് ലഭിക്കും. ഒപ്പം 80 സിസിഡി (ഇ) പ്രകാരം അധികമായി 50,000 രൂപയുടെ ഇളവും ലഭിക്കും.
ഇത് പ്രകാരം 28 വയസുള്ള ഒരു വ്യക്തി എൻപിഎസിൽ പ്രതിമാസം 5000 രൂപയുടെ നിക്ഷേപം ആരംഭിച്ചുവെന്ന് കരുതുക. 10% ആണ് റിട്ടേൺ. റിട്ടയർമെന്റ് കാലമായ 60 വയസ് വരെ ഈ വ്യക്തി അടയ്ക്കുക 19,20,000 രൂപയാണ്. എന്നാൽ തിരികെ ലഭിക്കുന്നത് ഒരു കോടിയിലേറെ രൂപയാണ്. കൃത്യമായി പറഞ്ഞാൽ 1,40,41,677 രൂപ. റിട്ടയർമെന്റ് കാലത്ത് പ്രതിമാസം 28,083 രൂപ ലഭിക്കും. ഒപ്പം ബാക്കി വരുന്ന തുകയും.
- പിപിഎഫ്
പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിങ്ങളുടെ ബാങ്ക് മുഖേനെ തുടങ്ങാൻ സാധിക്കുന്ന മികച്ച നിക്ഷേപ പദ്ധതിയാണ്. 100 ശതമാനം റിക്‌സ് ഫ്രീ ആണെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിലവിലെ പലിശ നിരക്ക് 7.10 ശതമാനമാണ്. ആദായ നികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപയുടെ ിളവ് നിങ്ങൾക്ക് ലഭിക്കും.
ഒരാൾ പ്രതിമാസം 2,000 രൂപ 15 വർഷക്കാലത്തേക്ക് നിക്ഷേപിക്കുന്നു എന്ന് കരുതുക. ആകെ നിക്ഷേപിക്കുന്ന തുക 3,60,000 രൂപയാണ്. പലിശ 2,90,913 രൂപ ലഭിക്കും. 15 വർഷം പൂർത്തിയാക്കിയാൽ 6,50,913 രൂപയാണ് ഉപഭോക്താവിന് ലഭിക്കുക.