പെട്രോള്‍ പമ്ബില്‍ മാലിന്യം തള്ളി ; ചോദ്യം ചെയ്ത ജീവനക്കാരന് മര്‍ദ്ദനം

TalkToday

Calicut

Last updated on Dec 8, 2022

Posted on Dec 8, 2022

പെട്രോള്‍ പമ്ബില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത ജീവനക്കാരന് മര്‍ദനം. പായിപ്പാട് വെള്ളാപ്പള്ളി ജംഗ്ഷനിലെ പെട്രോള്‍ പമ്ബ് ജീവനക്കാരന്‍ ശരത്തിനാണ് മര്‍ദനമേറ്റത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. എന്നാല്‍ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.പെട്ടി ഓട്ടോറിക്ഷയില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പായിപ്പാട് സ്വദേശികളായ മനുവും രാഹുലും വണ്ടിയിലുണ്ടായിരുന്ന കരിയില അടക്കമുള്ള മാലിന്യങ്ങള്‍ പമ്ബില്‍ തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെയാണ് ശരത്തിനെ ഇവര്‍ മര്‍ദിച്ചത്.
ആക്രമണത്തില്‍ ശരത്തിന്റെ വലത് കണ്ണിനും കൈയ്ക്കും പരുക്കേറ്റു.അറസ്റ്റിലായ പ്രതികളെ നടപടികള്‍ പൂര്‍ത്തിയാക്കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് പ്രതികള്‍ക്കെതിരെ നിസാര വകുപ്പു ചുമത്തിയതെന്ന വിമര്‍ശനമുണ്ട്.


Share on

Tags