
നാദാപുരം ഗ്രാമ പഞ്ചായത്തിന്റെയും തൂണേരിയുടെയും അതിർത്തി പ്രദേശമായ ചേറ്റുവെട്ടി തോടിന്റെ തോട്ടുമ്മോത്ത് പാലത്തിൻറെ താഴെ ജലാശയത്തിൽ നാദാപുരം ടൗണിലെ കൂൾബാറിൽ നിന്നുമുള്ള മാലിന്യങ്ങൾ തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും, അധികൃതർ പരിശോധിച്ചതിൽ മാലിന്യ കെട്ടുകളിൽ നിന്ന് നാദാപുരം ടൗണിലെ സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന്റെ ബിൽ ലഭിക്കുകയും

, ഇതുവഴി മാലിന്യം നിക്ഷേപിച്ച സ്ഥാപനം കണ്ടെത്തി നടപടി സ്വീകരിക്കുകയായിരിന്നു . നാദാപുരം വടകര റോഡിൽ പ്രവർത്തിക്കുന്ന ഐസും ഗ്ലാസും എന്ന സ്ഥാപനത്തിൽ നിന്നാണ് മാലിന്യങ്ങൾ തള്ളിയത്. നാട്ടുകാരുടെ സഹായത്തോടെ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു. സ്ഥാപനത്തിൻറെ ലൈസൻസി ആയ അബ്ദുൾസലാം ഒറ്റ പിലാക്കൂൽ എന്നവർക്ക് 5000/ രൂപ പിഴ ചുമത്തുകയും, തോട്ടിൽ തള്ളിയ മാലിന്യങ്ങൾ 24 മണിക്കൂറിനകം നീക്കം ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തു .നിശ്ചിത സമയത്തിനകം മാലിന്യങ്ങൾ നീക്കം ചെയ്യാത്ത പക്ഷം തുടർ നടപടികൾ സ്വീകരിക്കുകയും പ്രോസിക്യൂഷൻ നടപടി കൈ കൊള്ളുകയും ചെയ്യുന്നതാണ് .
