ഗാഡ്ഗില്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടു; അവിടെ തുടങ്ങി ആശങ്ക - വനംമന്ത്രി

TalkToday

Calicut

Last updated on Jan 21, 2023

Posted on Jan 21, 2023

കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ പോലുള്ളവര്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടെന്നെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

ആരെയും കൊല്ലാനല്ല. ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകേണ്ടത്. വന്യമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അവരുടേതായ അവകാശമുണ്ട്. ഇത് രണ്ടും ലോകത്തിലെ സൃഷ്ടികളാണ് എന്ന വസ്തുത മറന്നുപോകരുതെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് 'പിടി7'നെ പിടികൂടാന്‍ വനവകുപ്പ് ഇതുവരെ നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യം ഒഴിവാക്കാന്‍ വൈത്തിരി മോഡല്‍ ജനകീയ പ്രതിരോധം മാതൃകയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Share on

Tags