ന്യൂഡെല്‍ഹി: പ്രതിരോധം, സുരക്ഷ, ഇന്തോ-പസഫിക് തുടങ്ങി തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ മേഖലകളില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അടുത്ത സഹകരണം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഇന്ത്യയുടെ ജി20 പ്രസിഡന്‍സിക്കുള്ള ഫ്രാന്‍സിന്റെ പിന്തുണ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സൗഹൃദ സന്ദേശം ബോണ്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും രാജ്യരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള തന്ത്ര പരമായ സംഭാഷണങ്ങളെ കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
ഊര്‍ജം, സംസ്‌കാരം എന്നിവയുള്‍പ്പെടെ പരസ്പര താല്‍പ്പര്യവും സഹകരണവും ഉള്ള മറ്റ് മേഖലകളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.