കോട്ടയം: വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി വിദേശത്തേക്ക് കടന്നുകളഞ്ഞ കേസില്‍ പ്രതി അറസ്റ്റില്‍.
ഇടുക്കി കട്ടപ്പന സ്വദേശി ലിയോമോന്‍ ആന്‍റണിയെയാണ് (41) ഈസ്റ്റ് പോലീസ് പിടിയില്‍. ഇസ്രായേലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയുടെ കൈയില്‍ നിന്നും 1,80,000 രൂപയും പാസ്പോര്‍ട്ടും പ്രതി തട്ടിയെടുക്കുകയായിരുന്നു.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ലിയോമോന്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നതായി ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐമാരായ എം.ബി. സജി, അന്‍സാരി, സി.പി.ഒമാരായ വിബിന്‍, ജിനുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.