കോതമംഗലത്ത് നാല് റോഡുകള്‍ ആധുനിക നിലവാരത്തിലേക്ക്

TalkToday

Calicut

Last updated on Nov 3, 2022

Posted on Nov 3, 2022

എറണാകുളം: അടിവാട് - കൂറ്റംവേലി, നങ്ങേലിപ്പടി - ചെറുവട്ടൂര്‍, നെല്ലിക്കുഴി - ചെറുവട്ടൂര്‍, കുത്തുകുഴി - അടിവാട്, എന്നീ റോഡുകളാണ് ആധുനിക നിലവാരത്തില്‍ നിര്‍മ്മിച്ചത്‌.അടിവാട് - കൂറ്റംവേലി റോഡ് 5 കോടി രൂപ ചെലവിലും നങ്ങേലിപ്പടി - ചെറുവട്ടൂര്‍ റോഡ് 3 കോടി 50 ലക്ഷം രൂപ ചെലവിലും നെല്ലിക്കുഴി - ചെറുവട്ടൂര്‍ റോഡ് 2 കോടി 40 ലക്ഷം രൂപ ചെലവിലും കുത്തുകുഴി - അടിവാട് റോഡ് 2 കോടി 20 ലക്ഷം രൂപ ചെലവിലുമാണ് ബി.എം & ബി.സി നിലവാരത്തില്‍ നവീകരിച്ചിരിക്കുന്നത്.വീതികൂട്ടുകയും ആവശ്യമുള്ള സ്ഥലങ്ങള്‍ ഉയര്‍ത്തുകയും മഴവെള്ളം സുഗമമായി ഒഴുകിപ്പോകാന്‍ സംവിധാനം ഒരുക്കുകയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് ഈ റോഡുകള്‍ ആധുനികനിലവാരത്തിലേക്ക്‌എത്തിച്ചിരിക്കുന്നത്.റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.


Share on

Tags